ചട്ടുകപ്പാറ-ക്രെഡിറ്റ് സംഘങ്ങളെ നഷ്ടത്തിലേക്ക് തള്ളുന്ന ഓഡിറ്റ് നിർദ്ദേശം തിരുത്തണമെന്ന് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന KCEU കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ (CITU) മയ്യിൽ ഏറിയ സമ്മേളനം ആവശ്യപ്പെട്ടു.ഏ.കെ.ജി ആശൂപത്രി പ്രസിഡണ്ട് പി.പുരുഷോത്തമൻ ഉൽഘാടനം ചെയ്തു. പി.വൽസലൻ പതാക ഉയർത്തി. എ.പുരുഷോത്തമൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.ഇ പി.ജയരാജൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റി അംഗം എം.സുനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.പി.വൽസലൻ, സി.എൻ.സീമ, കെ.ഹരിദാസൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സജീഷ്, പി.രാമചന്ദ്രൻ, പി.സുനിൽകുമാർ, അരുണ, കെ.ദീപ, കെ.നാണു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. സമ്മേളന കാലയളവിൽ സർവ്വീസിൽ നിന്നും വിരമിച്ച യൂനിയൻ മെമ്പർമാർക്ക് യാത്രയയപ്പ് നൽകി.എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു.


ഭാരവാഹികൾ
പ്രസിഡണ്ട് -കെ.വി.രാജേഷ്
വൈസ് പ്രസിഡണ്ട്
ഇ.പി.ജയരാജൻ, കെ.കെ.കൃഷ്ണൻ, കെ. സരിത
സെക്രട്ടറി - ആർ.വി.രാമകൃഷ്ണൻ
ജോ: സെക്രട്ടറി
പി. സജിത്ത് കുമാർ, സി.എൻ.സീമ, കെ.ഹരിദാസൻ
ട്രഷറർ -കെ.വസന്തകുമാരി
Cooperative Bank Employees Association meeting held